Thursday, December 8, 2011

ഇംഗ്ലീഷ് പാഠം ഒന്ന്


ഏതൊരു ഭാഷ പഠിക്കുമ്പോഴും ആദ്യം വേണ്ടത് ആ ഭാഷയില്‍ നമുക്ക് പരിചയമുള്ള പദങ്ങളുടെ ഒരു പദാവലി തയ്യാറാക്കുകയാണ്. ഇത് വളരെ എളുപ്പമാണ്. എങ്കിലും കുറേയേറെ പദങ്ങള്‍ വരുമെന്നതിനാല്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റൊന്നുമല്ല, പദങ്ങളെ വ്യത്യസ്ത വിഭാഗങ്ങളാക്കി തിരിക്കണം. കാരണം, അതാണ്‌ സൗകര്യം. അങ്ങനെ ചെയ്യുമ്പോള്‍ നമുക്ക് നാമപദങ്ങള്‍, ക്രിയാപദങ്ങള്‍, വിശേഷണപദങ്ങള്‍ എന്നിവയാണ് കൂടുതലും ലഭിക്കുക. ഇവയാണ് ഇംഗ്ലീഷ് ഭാഷയിലെ മുഖ്യ പദങ്ങള്‍.കുറച്ചു ഉദാഹരണങ്ങള്‍ പരിശോധിക്കാം.

നാമപദങ്ങള്‍
നാമ പദങ്ങള്‍ അനവധി ഉണ്ടെന്നിരിക്കെ നമുക്കവയെ തരം തിരിക്കാതെ വയ്യ. ആളുകള്‍, സ്ഥലങ്ങള്‍, വസ്തുക്കള്‍ എന്നിങ്ങനെ മൂന്നു വിഭാഗമാണ് നാമങ്ങള്‍ അഥവാ പേരുകള്‍.

ആളുകള്‍(persons)
student, teacher, father, mother, farmer, doctor എന്നിങ്ങനെ നിരവധി പേരുകള്‍ കാണാം. കൂടാതെ ആളുകള്‍ക്ക് പ്രത്യേകം പ്രത്യേകമായി കൊടുക്കുന്ന പേരുകള്‍ (രാമന്‍, ലക്ഷ്മി, ജോര്‍ജ്‌ ,മുസ്തഫ തുടങ്ങി)
വേറെയും. അങ്ങനെ വരുമ്പോള്‍ വീണ്ടും തരം തിരിക്കണം
ബന്ധുക്കള്‍(relatives)
father, mother, son, daughter, brother, sister, uncle, aunt, grandfather, grandmother, nephew, niece.
തൊഴില്‍പരം(occupational)
student, teacher, doctor, farmer, carpenter, painter, driver,musician, merchant, laborer, attender.
ഔദ്യോഗികം(official)
minister, officer, manager, headmaster, ambassador, president, secretary, accountant, peon.
പൌരത്വം(citizenship)
indian, chinese, japanese, french, german, american, african, srilankan, pakistani.
ലിംഗം(gender)
boy-girl, man-woman,gentleman-lady, master-mistress, father-mother, uncle-aunt.
വചനം(number)
boy-boys, girl-girls, man-men, woman-women, child-children, baby-babies.

നോക്കൂ ....! ഇങ്ങനെ വ്യക്തികളുടെ പേര് പരിസോധിക്കുമ്പോള്‍ത്തന്നെ എത്രയധികം വിഭാഗങ്ങള്‍ വരുന്നു എന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. ഓരോ വിഭാഗത്തിലും ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത് . ആ ലിസ്റ്റുകള്‍ ഇനിയും നീളും .

സ്ഥലങ്ങള്‍(places)
ഭൂമിശാസ്ത്രപരം(geographical)
village, town, city, forest, meadow, valley, river, ocean, mountain, desert, field.
സ്ഥാപനങ്ങള്‍(institutions)
house, school, factory, office, college, farm, hospital, parliament, shopping malls,church.
പൊതുസ്ഥലങ്ങള്‍(public places)
bus-stand, railway station, play ground, park, museum, air port, theater, stadium, market.

ഇപ്രകാരം സ്ഥലങ്ങള്ക്കും വളരെ നീണ്ട ഒരു പദാവലി ഉണ്ടാക്കാം

വസ്തുക്കള്‍(objects)
വസ്തുക്കളുടെ ലോകം ഇതിലുമെത്രയോ വിപുലമാണ്. ഇവിടെ ജീവജാലങ്ങളെക്കൂടി സൗകര്യപൂര്‍വ്വം ഈ വിഭാഗത്തില്‍ ഉള്‍പെടുത്തുന്നു.

മൃഗങ്ങള്‍(animals)
cat, dog, lion, tiger, deer, camel, giraffe, rabbit, snake, frog, elephant, bear, horse.
പക്ഷികള്‍(birds)
crow, parrot, peacock, sparrow, ostrich, nightingale, skylark, linnet.
പ്രാണികള്‍(insects)
ant, cockroach, mosquito, bee, beetle, spider, wasp, butterfly, dragonfly.